KOYILANDY DIARY.COM

The Perfect News Portal

താമരശേരി ചുരത്തിൽ ടൂറിസ്റ്റ്‌ ബസ്‌ കുടുങ്ങി ഗതാഗതം മുടങ്ങി

താമരശേരി ചുരത്തിൽ ടൂറിസ്റ്റ്‌ ബസ്‌ കുടുങ്ങി ഗതാഗതം മുടങ്ങി. ഏഴുമണിക്കൂറോളമാണ് ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ്‌ ബംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ വന്ന ബസ്‌ ചുരം ആറാം വളവിൽ കുടുങ്ങിയത്‌. ബസിന്റെ സെൻസർ തകരാറിലായതിനെ തുടർന്ന്‌ ബസ്‌ മാറ്റാൻ സാധിച്ചില്ല. ഒറ്റവരിയായി ചെറുവാഹനങ്ങൾ മാത്രമാണ്‌ കടത്തിവിട്ടത്‌.

കമ്പനി മെക്കാനിക്ക്‌ എത്തി യന്ത്രത്തകരാർ നീക്കി ബസ്‌ പിന്നീട് അഞ്ചാം വളവിലേക്ക്‌ മാറ്റി. അടിവാരം മുതൽ ലക്കിടിവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. പൊലീസും നാട്ടുകാരും ഗതാഗതം നിയന്ത്രിച്ചു. അവധിയെ തുടർന്ന്‌ വാഹനങ്ങൾ അധികരിച്ചതോടെ ഗതാഗതം വൺവേയായിട്ടാണ്‌ നടത്തിയത്.

Share news