രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ടോസ്

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ടോസ്. ടോസ് നേടിയ കേരളം ബൗളിങ്ങ് തെരഞ്ഞടുത്ത് ബാറ്റിങ്ങിനയച്ച ഇന്നിറങ്ങുന്ന കേരള ടീമിൽ ഒരു മാറ്റമുണ്ട്. വരുൺ നായനാറിനെ ഇന്നത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഏഥൻ ആപ്പിൾ ടോമിനെ ആണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാഗ്പൂരിൽ വെച്ചാണ് ഇന്നത്തെ ഫൈനൽ നടക്കുന്നത്.

പേസിന് അനുകൂലമായ പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. ഇത് തങ്ങൾക്കേറെ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളപ്പട. കേരളയും വിദർഭയും രണ്ടുതവണ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. 2018ൽ വിദർഭ ക്വാർട്ടർ ഫൈനലിലും 2019ൽ സെമിഫൈനലിലും കേരളത്തെ തോൽപ്പിച്ചിരുന്നു. ഇതിന് പകരം വീട്ടുകയെന്ന ലക്ഷ്യം കൂടി ഇത്തവണ കേരളത്തിനുണ്ട്.

