KOYILANDY DIARY

The Perfect News Portal

അമിതമായി പഞ്ചസാര കഴിക്കുന്നത് അപകടം വിളിച്ചു വരുത്തും

അമിതമായി പഞ്ചസാര കഴിക്കുന്നത് അപകടം വിളിച്ചു വരുത്തും. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ നിന്ന് പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിന് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടാതെ കുടിച്ചു ശീലിക്കാം. വിത്ത് ഔട്ട് ചായയും കാപ്പിയും കുടിക്കാന്‍ പ്രമേഹമില്ലല്ലോ എന്ന് കരുതേണ്ട ഇതൊരു മുന്‍കരുതലാണ്. പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക.

 

മാത്രമല്ല തോന്നുമ്പോഴെല്ലാം ഭക്ഷണം കഴിക്കണം എന്ന രീതി ഒഴിവാക്കുക. വിശപ്പിന് മാത്രം ഭക്ഷണം കഴിക്കാം. മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍ അതില്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവില്‍ നമുക്കൊരു നിയന്ത്രണമുണ്ടാകും. പുറത്തു നിന്നുള്ള ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അളവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്.

Advertisements