ടയർവർക്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല ജനറൽ ബോഡി യോഗം ചേർന്നു

കൊയിലാണ്ടി: ടയർവർക്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല ജനറൽ ബോഡി യോഗം ചേർന്നു. അരങ്ങാടത്ത് വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സുഭദ്രൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ പൂക്കാട് അദ്ധ്യക്ഷത വഹിച്ചു. ബവിനേഷ് വരവ്-ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന രാസലഹരിക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇൻഷൂറൻസ് കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അനീഷ് പഞ്ചമി ജില്ലാ സെക്രട്ടറി, ഉണ്ണികൃഷ്ണൻ കൊയിലാണ്ടി, ബാലകൃഷ്ണൻ വടകര എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈജു കണയംങ്കോട് സ്വാഗതവും മനോജ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
