KOYILANDY DIARY.COM

The Perfect News Portal

തൂണേരി ഷിബിന്‍ വധക്കേസ്; ശിക്ഷാവിധി ഇന്ന്

തൂണേരി ഷിബിൻ വധക്കേസിലെ ശിക്ഷാവിധി ഇന്ന്. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ലീഗ് പ്രവര്‍ത്തകരായ ആറു പേരെ രാത്രി പന്ത്രണ്ടരയോടെ കോഴിക്കോട് വിചാരണ കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഗവ. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പ് കോടതി വാദം കേള്‍ക്കും.

പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും ഷിബിന്റെ പിതാവും സമര്‍പ്പിച്ച അപ്പീലിലാണ് 1 മുതല്‍ 6 വരെ പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്. 2015 ജനുവരി 22 നായിരുന്നു സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംമ്പാടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല.

Share news