നടുവണ്ണൂരിൽ റേഷനരി തോട്ടിൽ തള്ളിയ നിലയിൽ
നടുവണ്ണൂർ: റേഷനരി തോട്ടിൽ തള്ളിയ നിലയിൽ. കരുവണ്ണൂരിൽ നിന്ന് പെരവച്ചേരി ഭാഗത്തേക്ക് പോകുന്ന ചാന്തോട്ട് താഴെ തോട്ടിലാണ് ചാക്കു കണക്കിന് റേഷനരി തള്ളിയ നിലയിൽ കാണപ്പെട്ടത്. ബുധൻ രാവിലെ ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പഞ്ചായത്ത് അധികൃതർ കൊയിലാണ്ടി സപ്ലൈകോയിൽ വിവരം അറിയിച്ചതിനെ തുടർന്ന് സിവിൽ സപ്ലൈസ് ഓഫീസിലെ ആർ ഐ മാരായ കെ കെ ബിജു, ഷീബ, വി വി ഷിൻജിത്ത്, പി കെ അബ്ദുൾ നാസർ, കെ സജിത്ത്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് തെളിവെടുത്തു. പഞ്ചായത്തിലെ മുഴുവൻ റേഷൻ കടകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഐ എം കരുവണ്ണൂർ ടൗൺ ബ്രാഞ്ച് ആവശ്യപ്പെട്ടു.
