തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികളെ കാണാതായി

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് മൂന്ന് പ്ലസ് ടൂ വിദ്യാർത്ഥികളെ കാണാതായതായി പരാതി. പള്ളിത്തുറ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ നിധിൻ, ഭുവിൻ, വിഷ്ണു എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച പകൽ മൂന്നിന് ശേഷമാണ് വിദ്യാർത്ഥികളെ കാണാതായത്. വിദ്യാർത്ഥികളിലൊരാൾ കത്തെഴുതിവച്ച ശേഷമാണ് പോയതെന്നാണ് വിവരം. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
