കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോടനുബന്ധിച്ച് മോക്ഷ തീരത്ത് ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃക്കൾക്കു ആത്മശാന്തി ലഭിക്കാൻ ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയായ ഇന്ന് ആയിരങ്ങൾ ബലിതർപ്പണം നടത്തി. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മോക്ഷ തീരത്ത് ആയിരങ്ങൾ ബലിതർപ്പണം നടത്തി. സുഖ ലാലൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. കൊയിലാണ്ടിയിൽ ഉപ്പാലക്കണ്ടി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കടലോരത്ത് ആയിരങ്ങളാണ് പുലർച്ചെ മുതൽ ബലിതർപ്പണം നടത്തിയത്. മൂന്നു മണി മുതലാണ് ബലിതർപ്പണം ആരംഭിച്ചത്.

മൂടാടി ഉരുപുണ്യകാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലി വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ആരംഭിച്ചു. കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ആയിരങ്ങളാണ് ബലികർമ്മങ്ങൾ നടത്തിയത് ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവർത്തികൾ ചെയ്തിരുന്നു. കടലിനഭിമുഖമായി സുരക്ഷാ വേലികൾ സ്ഥാപിക്കുകയും ചെയ്തിരിന്നു. തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് വിഭാഗങ്ങൾ സൗകര്യങ്ങൾ ഒരുക്കി. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടായിരിന്നു ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിട്ടത്. ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകി. പൊയിൽക്കാവ് കടൽതീരത്ത് വൻ സുരക്ഷാവലയം തീർത്താണ് ബലിതർപ്പണം നടത്തിയത്.
