KOYILANDY DIARY.COM

The Perfect News Portal

ആ ഭാഗ്യവാനെ നാളെ അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്ച

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ശനിയാഴ്‌ച പകൽ രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റിവെച്ചിരുന്നു.

500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകളാണ്‌ വിൽപനയ്‌ക്കെത്തിച്ചിരുന്നത്‌. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പര കള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്‌.

 

 

Share news