തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ദിനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കരുത്തേകാൻ കൂടെയുണ്ട് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡണ്ട് കെ.കെ.ഫാറൂഖ് അദ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ തുരുത്തിയിൽ ക്ലാസ് നയിച്ചു.
.

.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, പ്രിൻസിപ്പാൾ ടി.കെ. ഷറീന ടീച്ചർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പകർ എൻ എസ് എസ്സ് പ്രോഗ്രാം ഓഫീസർ എസ് സുനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി എൻ.എസ്സ് എസ്സ് യൂണിറ്റാണ് പരിപാടികൾ സംഘടിപ്പിച്ചത്. കൽപകം പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിടക്കയിൽ തെങ്ങിൻ തൈ നട്ടു.
