കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം

ഉള്ളിയേരി: ഉള്ളിയേരി കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ഫെബ്രുവരി 20 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 20 വ്യാഴാഴ്ച കാലത്ത് ഗണപതി ഹോമം, ഉഷ പുജ, 9 മണിക്ക് കൊടിയേറ്റം. ക്ഷേത്രം മേൽ ശാന്തി സത്യാൻ ആചാരി മുഖ്യ കാർമ്മകത്യo വഹിക്കും. 11 മണിക്ക് കലവറ നിറയ്ക്കൽ, ഉച്ച പുജ, വൈകുന്നേരം 6.20 ന് ദീപാരാധന, സമൂഹ ലളിതാസഹസ്രനാമം, ഭഗവതി സേവ രാത്രി 8.00 ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭജന.

ഫെബ്രുവരി 21 വെളളിയാഴ്ച വൈകീട്ട് ദീപാരാധന, ഭഗവതി സേവ. ഫെബ്രുവരി 22 ശനിയാഴ്ച പതിവ് പുജകങ്ങൾക്ക് പുറമേ വൈകുന്നേരം 6.30 ന് ദീപാരാധന, ഭദ്രകാളി പൂജ റെനിൽ കണ്ണൂർ ആചാര്യന്റെ മുഖ്യ കാർമ്മികത്തിൽ. രാത്രി 8.30 ന് ഭജന ക്ഷേത്ര സമിതി. ഫെബ്രുവരി 23 ഞായറാഴ്ച പതിവ് പൂജകൾ. വൈകിട്ട് ദീപാരാധന, വൈകിട്ട് 7 30ന് സംസ്കാര സമ്മേളനം തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ വിരുന്ന്.

ഫെബ്രുവരി 24 തിങ്കളാഴ്ച പതിവ് പുജകൾ, വൈകീട്ട് ദീപാരാധന, നാഗ പൂജ ലെവിൻ മുതുകാട് ആചാര്യയുടെ കാർമ്മികത്തിൽ. ഫെബ്രുവരി 25 ചൊവ്വാഴ്ച കാലത്ത് പതിവ് പൂജകൾ, കാലത്ത് 9 മണിക്ക് ശേഷം ഇളനീർ കുല വരവ്, ഉച്ചയ്ക്ക് ഒരു മണിക്ക് ഉച്ച പൂജ, വൈകുന്നേരം 6.30ന് ദീപാരാധന, ഭഗവതിസേവ.
ഫെബ്രുവരി 26 ബുധനാഴ്ച പുലർച്ചെ ഗണപതി ഹോമം, ഉഷ:പൂജ എട്ടുമണിക്ക് കാവുണർത്തൽ. ഉച്ചപൂജ, പ്രസാദ ഊട്ട്. വൈകുന്നേരം3.30ന് ഗുരുതിതർപ്പണം, കുട്ടിച്ചാത്തൻ വെള്ളാട്ട്. സന്ധ്യയ്ക്ക് ചെണ്ട വാദ്യത്തിന്റെ അകമ്പടി കൂടിയ താലപ്പൊലി എഴുന്നള്ളത്ത് കിഴക്കേ ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു, ഭഗവതിതിറ, ഗുളികൻ വെളളാട്ട്, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, നാഗത്തിറ, ഗുരു തിറയോട് കൂടി ഉത്സവ സമാപിക്കും.
