KOYILANDY DIARY.COM

The Perfect News Portal

തിക്കോടി തണൽ ചാരിറ്റബിൾ ട്രസ്റ്റ് ജനകീയ കൺവെൻഷൻ നടത്തി

തിക്കോടി: തണൽ ചാരിറ്റബിൾ ട്രസ്റ്റ് വിഭവ സമാഹരണത്തിനായി ജനകീയ കൺവെൻഷൻ നടത്തി. വർഷങ്ങളായി നിരാശ്രയർക്കും, രോഗികൾക്കും താങ്ങും തണലുമായി പ്രവർത്തിച്ചുവരുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം പൂർവ്വാധികം ശക്തിപ്പെടുത്താൻവേണ്ടി ജനകീയ കൺവെൻഷൻ തീരുമാനിച്ചു. തിക്കോടിയിൽ നടന്ന കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ .പി ഷക്കീല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല. പി വി, ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കരോളി, ഇബ്രാഹിം തിക്കോടി, മഠത്തിൽ അബ്ദുറഹിമാൻ, നാസർ സഖാഫി, സിന്ധു കെ ടി, മജീദ് പാലത്തിൽ, ഇല്യാസ് തരുവണ എന്നിവർ സംസാരിച്ചു. സുബൈർ പി.ടി സ്വാഗതവും. അഷറഫ് കറുവന്റവിടെ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സുബൈർ പി. ടി (സെക്രട്ടറി), അഷ്റഫ് കറുവന്റവിടെ (പ്രസിഡണ്ട്) ബാബു ആവിക്കൽ (ഖജാൻജി) എന്നിവര തെരഞ്ഞെടുത്തു.
Share news