KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പള്ളിക്കര നാലാം വാർഡ് ശുചിത്വ ഗ്രാമസഭ

തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര നാലാം വാർഡ് ശുചിത്വ ഗ്രാമസഭ ചേർന്നു. വിവിധ  നിയമ ലംഘനങ്ങളെ കുറിച്ചും പഞ്ചായത്ത് സ്വീകരിച്ച നടപടികളെ കുറിച്ച് വാർഡ് മെമ്പർ ദിബിഷ സംസാരിച്ചു. പി. ജനാർദ്ദനൻ ഓർഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ പരിപാലനത്തെ സംബന്ധിച്ച ജനകീയ വിദ്യാഭ്യാസ പരിപാടി ജെ.എച്ച് ഐ പ്രകാശൻ കെ വിശദീകരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളും  കുടുംബശ്രീ അംഗങ്ങളും ചർച്ചയിൽപങ്കെടുത്തു. ഹരിത കർമ്മ സേനയ്ക്ക് വേണ്ടി ബിന്ദു സംസാരിച്ചു. ശശിഭൂഷൺ, ബിജു കളത്തിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. വാർഡ് വികസന കൺവീനർ കെ.കെ രാഘവൻ സ്വാഗതവും CDS അംഗം ഗീത കേളോത്ത് നന്ദിയും പറഞ്ഞു.

Share news