KOYILANDY DIARY.COM

The Perfect News Portal

തിക്കോടി കോടിക്കൽ കടപ്പുറം മാലിന്യ നഗരമായി മാറുന്നു 

തിക്കോടി: തിക്കോടി, മൂടാടി പഞ്ചായത്തുകളുടെ അതിർവരമ്പിൽ കിടക്കുന്ന കോടിക്കൽ കടപ്പുറം കടൽ തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണ്. എന്നാലിന്ന് ഇവിടം മാലിന്യ കൂമ്പാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയും കടൽക്ഷോഭവുമാണ് അതിനു കാരണം. 
750 ഓളം കുടുംബത്തിൻറെ ഉപജീവനമാർഗമാണ് ഇതുവഴി വഴിമുട്ടി നിൽക്കുന്നത്. ഓരോ വർഷവും ലക്ഷങ്ങളാണ് നാട്ടുകാരും തൊഴിലാളികളും ചേർന്ന് ഈ മാലിന്യം നീക്കം ചെയ്യാനായി ചെലവഴിക്കുന്നത്. അധികാരികൾ മുന്നിട്ടിറങ്ങി ഈയൊരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ തീർച്ചയായും ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ദാരിദ്ര്യ  അവസ്ഥയിലേക്ക് പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.
Share news