കൊല്ലം നെല്യാടി റോഡിലെ അണ്ടർ പാസിൽ വെള്ളക്കെട്ട് രൂക്ഷം
കൊയിലാണ്ടി: കൊല്ലം – നെല്യാടി റോഡിലെ അണ്ടർ പാസിൽ വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ ദിവസം അണ്ടർപ്പാസിനടിയിലെ ക്വോറി വേസ്റ്റ് നീക്കം ചെയ്തതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇത് ചെറു വാഹനങ്ങൾക്കാണ് ഏറെ പ്രയാസം ഉണ്ടാക്കുന്നത്. ഒരു ചെറിയ ചാറ്റൽ മഴപെയ്താൽ പോലും ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
