KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വീട് കുത്തി തുറന്ന് മോഷണം

കൊയിലാണ്ടി: അരങ്ങാടത്ത് വീട് കുത്തിത്തുറന്ന് മോഷണം. സലഫി പള്ളിക്ക് സമീപം വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മഹരിഫ് വീട്ടിലെ ഫിറോസിന്റെ വീട്ടിലാണ് മോഷണം. മുൻ വശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയെങ്കിലും ഒന്നും കിട്ടാതായപ്പോൾ ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വർണ്ണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.
കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖർ, എസ് ഐ മാരായ കെ കെ.എസ്. ജിതേഷ്, മണി എസ് സി പി ഒ ബിജു വാണിയംകുളം, സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം എത്തി പരിശോധന നടത്തി. കൂടാതെ വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Share news