ടയർ കടയിലെ മോഷണം; പ്രതി പിടിയിൽ
ഫറോക്ക്: നല്ലളം പാലക്കുറുമ്പ ക്ഷേത്രത്തിന് സമീപത്തുള്ള ടയർ കടയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് പിടിയിലായത്.ഇയാൾ വിവിധ ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ്. അസി. കമ്മീഷണർ എ.എം സിദ്ധിഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും, നല്ലളം ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ നല്ലളംപോലീസും ചേർന്ന് പിടികൂടിയത്.
.

.
കഴിഞ്ഞ ഒന്നാം തിയ്യതി പുലർച്ചെയാണ് കടയിൽ നിന്നും പ്രതി പതിനായിരം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫറോക്ക് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ അന്തർജില്ലാ മോഷ്ടാവായ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. പ്രതിക്കെതിരെ തൃശൂർ, പാലക്കാട് കോഴിക്കോട് ജില്ലകളിൽ വാഹനമോഷണത്തിനും പിടിച്ചുപറിക്കും പത്തോളം കേസുകൾ നിലവിലുണ്ട്.
.

.
മോഷണ ശേഷം ജില്ലയ്ക്ക് പുറത്തെ രഹസ്യകേന്ദ്രത്തിലേക്ക് ഒളിവിൽ പോവുകയും പിന്നീട് ചാത്തമംഗലത്തുള്ള വീട്ടിലേക്ക് വരാതെ വാടകക്ക് വീടെടുത്ത് മാറി മാറി താമസിക്കുകയുമാണ് പതിവ്. ഇന്ന് പുലർച്ചെ പാലാഴി പാൽകമ്പിനിക്ക് സമീപം വെച്ച് ഫറോക്ക് ക്രൈം സ്ക്വാഡും നല്ലളം പോലീസും ചേർന്ന് പ്രതിയെ പിടികൂടികയായിരുന്നു. തൊട്ടടുത്ത് വാടകക്ക് വിടെടുത്ത് അവിടെ താമസിക്കാൻ പ്ലാൻ ചെയ്തു വരികെയാണ് പ്രതി പോലീസിന്റെ കസ്റ്റഡിയിലായത്.
.

.
നല്ലളം പോലീസ് സ്റ്റേഷൻ എസ്.ഐ പി. ദിലീപ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ അരുൺകുമാർ മാത്തറ, അനൂജ് വളയനാട്, ഐ.ടി. വിനോദ്, മധു സൂദനൻ മണക്കടവ്, സനീഷ് പന്തീരാങ്കാവ്,സുബീഷ് വേങ്ങേരി, അഖിൽ ബാബു, നല്ലളം സ്റ്റേഷനിലെ സീനി യർ സിപിഓ സജീഷ്,സി. പി.ഒ റെജിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



