കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ യുവാക്കൾ ഡ്യൂട്ടി ഡോക്ടറെയും നേഴ്‌സിനെയും മർദ്ദിച്ചു

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ യുവാക്കൾ ഡ്യൂട്ടി ഡോക്ടറെയും നേഴ്‌സിനെയും മർദ്ദിച്ചതായി പരാതി. 3 പേര്‍ കസ്റ്റഡിയില്‍. മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാൻ (20), മുഹമ്മദ് അദിനാൻ (18) എന്നിവരാണ് കസ്റ്റഡിയിലായത്. ഡോക്ടർ അനു എസ് ദാസ്, നേഴ്‌സ് അരുൺ എന്നിവരെയാണ് അക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

സഹോദരിയെ ചികിത്സിക്കാൻ എത്തിയ യുവാവ് ചികിത്സ പോര എന്ന് പറഞ്ഞ് വഴക്കിട്ടിരുന്നു. പിന്നീട് നാട്ടിൽ നിന്ന് ഫോൺ ചെയ്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അക്രമം നടത്തുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ അക്രമം നടത്തിയിട്ടില്ലെന്നും പ്രകോപനം ുണ്ടാക്കിയത് ആശുപത്രി ജീവനക്കാരാണെന്നും പുറത്ത് നിന്ന് ആരെയും വിളിച്ചുവരുത്തി അക്രമം നടത്തിയിട്ടില്ലെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. പ്രതികൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഡോക്ടറുടെ മൊഴി പ്രകാരം പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തുമെന്നാണ് അറിയുന്നത്.

