യുത്ത് കോൺഗ്രസുകാർ പിങ്ക് പൊലീസ് വാഹനമുൾപ്പടെ തല്ലിപൊളിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമാസക്തരായി അഴിഞ്ഞാടിയ യുത്ത് കോൺഗ്രസുകാർ പിങ്ക് പൊലീസ് വാഹനമുൾപ്പടെ തല്ലിപൊളിച്ചു. മൂന്ന് വനിതാ പൊലീസുകാർ ആ സമയം വാഹനത്തിൽ ഉണ്ടായിരുന്നു. ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് വനിതാ പൊലീസിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം തുടർന്ന് പ്രവർത്തകർ.

സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ യൂത്ത് കോൺഗ്രസുകാർ തകർത്തു. പ്രതിപക്ഷ നേതാവ് വി ഡിസതീശന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനമാണ് അക്രമാസക്തമായത്.

