KOYILANDY DIARY.COM

The Perfect News Portal

നാലു വയസുള്ള മകനെ ​കൊലപ്പെടുത്തി മൃതദേഹം ബാ​ഗിൽ ഒളിപ്പിച്ച് യാത്ര ചെയ്ത  യുവതി പൊലീസ് പിടിയിൽ

ബം​ഗളൂരു: നാലു വയസുള്ള മകനെ ​കൊലപ്പെടുത്തി മൃതദേഹം ബാ​ഗിൽ ഒളിപ്പിച്ച് യാത്ര ചെയ്ത  യുവതി പൊലീസ് പിടിയിൽ. ഗോവയിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ് സംരംഭകയായ സുചന സേത്ത് എന്ന 39കാരി പിടിയിലായത്. ബംഗളൂരു ആസ്ഥാനമായി സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും സിഇഒയുമാണ് സുചന.  ഗോവയിലെ ആഡംബര അപാർട്‌മെന്റിലാണ് സുചന മകനെ കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി ഗോവയിൽ നിന്ന് ടാക്‌സിയിൽ കർണാടകയിലേക്ക് പോകുമ്പോഴാണ് പിടിയിലായത്.

അപാർട്മെന്റ് ജീവനക്കാർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിയിച്ചത്. കുട്ടിയുമായി ശനിയാഴ്ചയാണ് യുവതി അപാർട്മെന്റിലെത്തിയത്. തിങ്കളാഴ്ച കർണാടകത്തിലേക്ക് പോകാൻ ടാക്സി ഏർപ്പാടാക്കണമെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചിലവിൽ ഫ്ലെറ്റ് സൗകര്യം ലഭ്യമാണെന്ന് അറിയിച്ചിട്ടും സുചന ടാകിസിയിൽ തന്നെ പോകണമെന്ന് ആവശ്യപ്പെട്ടു. അപാർട്മെന്റിൽ നിന്ന് ഏർപ്പാടാക്കിയ ടാക്സിയിൽ സുചന പോയശേഷം ഇവർ താമസിച്ചിരുന്ന മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് രക്തക്കറ കണ്ടത്. ഉടൻ തന്നെ അധികൃതരെയും പൊലീസിനേയും വിവരമറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുചന പോകുമ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ലെന്ന് കണ്ടത്തി.  മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു ആദ്യം നൽകിയ മൊഴി. പൊലീസ്  തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാ​ഗിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisements
Share news