യുവ ഡോക്ടർ ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പയ്യോളി: യുവ ഡോക്ടർ ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിക്കോടി സ്വദേശിയായ ഡോ. ആദിൽ അബ്ദുല്ല (41) ആണ് ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിക്കോടിയൻ സ്മാരക പയ്യോളി ഹയർസെക്കൻഡറി സ്കൂളിന്റെ പടിഞ്ഞാറ് വശത്തുള്ള കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്.

ഉമ്മ വഹീദ. ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കൾ: ദയാൻ, എഡിസൻ. സഹോദരങ്ങൾ: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂർ കെഎംസിസി ട്രോമാകെയർ ചെയർമാൻ), ഖബറടക്കം ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
