“യാമെ ” ടൈറ്റിൽ പോസ്റ്റർ പ്രകാശനം ശ്രദ്ധേയമായി
കലാ സൗഹൃദങ്ങൾ നിറം പകർന്ന പുതുകാഴ്ച പ്രേക്ഷകസമക്ഷത്തിങ്കലേക്ക് സമർപ്പിച്ച “യാമെ ” ടൈറ്റിൽ പോസ്റ്റർ പ്രകാശനം ശ്രദ്ധേയമായി. വൺ ടു വൺ മീഡിയയുടെ ബാനറിൽ ജിത്തു കാലിക്കറ്റ് സംവിധാനം നിർവഹിച്ച പോർട്രൈറ്റ് മൈക്രോ മൂവി ടൈറ്റിൽ പോസ്റ്ററാണ് ചലച്ചിത്ര താരങ്ങളായ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വിജിലേഷ് കാരയാട്, ദേവരാജ് ദേവ്, പ്രദീപ് ബാലൻ, സി. ടി കബീർ, മഹേഷ് മോഹൻ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ എന്നിവരുടെ എഫ് ബി പേജിലൂടെ റിലീസ് ചെയ്തത്.

ഇതേറ്റെടുത്ത കലാസ്വാദക സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്തു. യാമെ ജപ്പാനീസ് ഭാഷയിൽ അവസാനിച്ചു എന്നർത്ഥം വരുന്ന വാക്കാണ്. ചിത്രത്തിന്റെ ഇതിവൃത്തത്തെ ആസ്പദമാക്കിയാണ് ടൈറ്റിൽ നിർദ്ദേശിച്ചത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് കിഷോർ മാധവൻ. സംഗീതം സായി ബാലൻ, മാർഷൽ കൊറിയോഗ്രാഫർ നിധീഷ് പെരുവണ്ണാൻ, വോക്കൽ ദൃശ്യം സുജിത്, അസോസിയേറ്റ് ഡയരക്ടർ ഹരി ക്ലാപ്സ്, വിശാഖ്നാഥ്. ശ്രീപാർവ്വതി, ആൻസൻ ജേക്കബ്, ആൻസി ടി പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ അവസാന വാരം ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് പി ആർ ഒ ടീം അറിയിച്ചു.
