KOYILANDY DIARY

The Perfect News Portal

കോവിഡിനേക്കാൾ വലിയ മഹാമാരി പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: കോവിഡിനേക്കാൾ വലിയ മഹാമാരി പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ അപകടകാരിയായിരിക്കും പുതിയ മഹാമാരിയെന്നും ഇതിനെ നേരിടാനായി രാജ്യങ്ങൾ സജ്ജമാകണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.  76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുന്നതിന്ടെയായിരുന്നു മുന്നറിയിപ്പ്.

കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും ഭീഷണി ഇതുവരെയും ഒഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞു വരുന്നത് ഭീഷണിയുടെ അവസാനമായി കാണരുതെന്നും ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.

Advertisements

‘ജനങ്ങളെ മാരകമായ രോ​ഗത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനെ നേരിടാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം. കോവിഡിനെ നേരിട്ട അതെ ധൈര്യത്തോടെ തന്നെ ഇതുനെയും നേരിടണം’- അദ്ദേഹം പറഞ്ഞു.

Advertisements