കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

അത്തോളി: കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ എടക്കാട്ടുകര മണി (48) എന്നയാളെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അത്തോളി പഞ്ചായത്തിലെ കൊളക്കാട്, കോണത്തംകണ്ടി അരിയായുടെ വീട്ടിലെ ഏകദേശം 70 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങിയശേഷം കയറാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തുകയും റസ്ക്യൂ നെറ്റിന്റെ സഹായത്തോടുകൂടി സേനാംഗങ്ങൾ ഇദ്ദേഹത്തെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു. ഗ്രേഡ്ASTO മെക്കാനിക്ക് ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, സിജിത്ത് സി, അനൂപ് എൻ പി, സനൽരാജ് കെ എം, റിനീഷ് പി കെ, സജിത്ത് പി കെ, ഹോംഗാർഡ് മാരായ പ്രദീപ് സി, സുജിത്ത് കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

