KOYILANDY DIARY.COM

The Perfect News Portal

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുതിയങ്ങാടി ചെക്കാച്ചൻ്റകത്ത് അഭിമന്യു (58) ആണ് മരിച്ചത്. പുതിയങ്ങാടി മിഹ്റാജ് വഞ്ചിയിലെ തൊഴിലാളിയായിരുന്നു. മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗമാണ്.
കൊയിലാണ്ടിക്ക് സമീപമുള്ള കടലിൽ വെച്ച്  മത്സബന്ധനത്തിലേർപ്പെട്ടുകൊണ്ടിരിക്കെ വലയിൽ നിന്ന്  മത്സ്യം വള്ളത്തിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അച്ഛൻ: പരേതനായ രാമുണ്ണി. അമ്മ: ശാരദ. ഭാര്യ: രജിത. മക്കൾ: ശ്യാമിലി, ഷിംല, അഭിഷേക്. മരുമക്കൾ: പ്രബീഷ് (ബേപ്പൂർ ), അഭിത്ത് (കുന്ദമംഗലം).
Share news