KOYILANDY DIARY.COM

The Perfect News Portal

അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി; തിരിച്ചറിഞ്ഞ് ലോറി ഉടമ

അര്‍ജുനെ കണ്ടെത്താനുള്ള ഐ ബോഡ് ഡ്രോണ്‍ പരിശോധനയില്‍ അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി. തടി ലോറി ഉടമ തിരിച്ചറിഞ്ഞു. കണ്ടെത്തിയത് PA1 എന്ന് രേഖപ്പെടുത്തിയ തടിയാണ് കണ്ടെത്തിയത്. ഡ്രാേണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം. ഡ്രോണ്‍ പരിശോധന സംഘത്തില്‍ ഏഴ് പേരാണ്.

കരയിലും വെള്ളത്തിലും തെരച്ചില്‍ ഊര്ജിതമാക്കും. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു മണിക്കൂറിനകം നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ എത്തി.

Share news