മുത്താമ്പി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തു

കൊയിലാണ്ടി; മുത്താമ്പി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. പന്തലായനി ചാത്തോത്ത്, (ദേവി നിവാസിൽ) താമസിക്കും സുമേഷിൻ്റെ ഭാര്യ അതുല്യ (38) ആണ് മരിച്ചത്. മണമൽ പാച്ചിപ്പാലം മേനോക്കി വീട്ടിൽ മണിയുടെയും സതിയുടെയും മകളാണ്. സംഭവം കണ്ട ഉടനെ നാട്ടുകാരും കൊയിലാണ്ടി ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടയത്.

മൃതദേഹം പോലീസെത്തി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മുത്താമ്പി പാലത്തിന് സമീപം സഞ്ചരിച്ച സ്കൂട്ടർ നിർത്തിയശേഷം ഇവർ പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മകൾ: സാന്ദ്ര (വിദ്യാർത്ഥി). രണ്ട് സഹോദരിമാരുണ്ട്.

