KOYILANDY DIARY

The Perfect News Portal

കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പൂർ വനമേഖലയിൽ തുറന്നു വിടും

ദൗത്യം വിജയിച്ചില്ലെങ്കിൽ മയക്കു വെടിവെച്ച് പിടികൂടാം. മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പൂർ വനമേഖലയിൽ തുറന്നു വിടും. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരിക്കും നടപടി. കുങ്കി ആനകളെ ഉപയോഗിച്ച് തണ്ണീർ കൊമ്പനെ തിരികെ കാട്ടിലേക്ക് അയക്കാൻ ശ്രമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ദൗത്യം വിജയിച്ചില്ലെങ്കിൽ മയക്കു വെടിവെച്ച് പിടികൂടാം. ആനയെ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നു വിടേണ്ടത് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആകണമെന്നുമാണ് നിർദേശം. ഉത്തരവിന്റെ വിശദാംശങ്ങൾ 24 ന് ലഭിച്ചു.

മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു. മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് CrPC 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.

Advertisements

അതേസമയം വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ തിരിച്ചയക്കേണ്ടത് സാഹസികമായ ജോലിയെന്നും. ജനവാസ മേഖലയിൽ വെച്ച് മയക്ക് വെടിവെക്കാൻ കഴിയില്ലെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Advertisements