ദുരന്തഭൂമിയിലെ കിണറുകളിലും പരിശോധന നടത്തും

വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. ചാലിയാറിന്റെ ഇരുകരകളിലടക്കം തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സാധ്യതയുള്ള കിണറുകളിലടക്കം പരിശോധന നടത്തും. ഏതെങ്കിലും പ്രദേശങ്ങള്‍ വിട്ടുപോയിട്ടുണ്ടോ എന്നത് പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
