KOYILANDY DIARY.COM

The Perfect News Portal

മരം റോഡിലേക്ക് കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി : കണയങ്കോട് മരം റോഡിലേക്ക് കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. കണയംകോട് പാലത്തിനു സമീപം വൈകീട്ട് ആറുമണിയോടു കൂടിയാണ് റോഡിലേക്ക് മരം പൊട്ടി വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്തത്തിൽ FRO  മാരായ ബിനീഷ് വി കെ, ജിനീഷ് കുമാർ, നിധിപ്രസാദ്, ഇ എം,വിഷ്ണു, സജിത്ത് പി കെ, ഹോം ഗാർഡ് രാജേഷ് എന്നിവർ പങ്കെടുത്തു.
Share news