വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിനെ പുറത്താക്കി

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടിനെ പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു. കെ.പി. ശ്രധരനെയാണ് അച്ചടക്കലംഘനത്തിന് പുറത്താക്കിയതെന്ന് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് പത്രസമ്മേളനത്തിലാണ് അറിയിച്ചത്. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുമുണ്ട്.

ജില്ലാ കമ്മിറ്റി തീരുമാനിച്ച പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കാതിരിക്കൽ, നേതാക്കളെ പരസ്യമായി അധിക്ഷേപിക്കൽ തുടങ്ങിയവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെടുത്തതെന്ന് നേതാക്കൾ പറഞ്ഞു.
താൽക്കാലിക സമിതി ഭാരവാഹികളായി കെ.എം. രാജീവൻ (ചെയർമാൻ), യു.വി. ഫാറൂഖ് (വൈസ് ചെയർമാൻ), സഹീർ ഗാലക്സി (ജന.കൺവീനർ). എന്നിവർക്ക് ചുമതല നൽകി. ജിജി.കെ. തോമസ്, വി. സുനിൽകുമാർ, മണിയോത്ത് മൂസ, മനാഫ് കാപ്പാട് തുടങ്ങിയവർ പങ്കെടു ത്തു.
