കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. മാർച്ച് 22 ശനിയാഴ്ച ശുദ്ധിക്രിയകൾ, കണ്ടത്താർ ദേവനു എണ്ണയാടൽ, വൈകുന്നേരം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടീം ധ്രുവ കുറുവങ്ങാട് അവതരിപ്പിക്കുന്ന ഫ്യൂഷൻ നൃത്തം. രാത്രി 8-30 ന് മലയാളം പിന്നണി ഗായകൻ ദീപക് നയിക്കുന്ന സംഗീത വിരുന്ന്.

മാർച്ച് 23 ഞായറാഴ്ച കാലത്ത് കോടിയേറ്റം. തുടർന്ന് കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, ഭഗവതി തിറ, ചാമുണ്ടി തിറ, ഗുരുതി കനലാട്ടം. മാർച്ച് 24 വെള്ളിയാഴ്ച കാലത്ത് ശീവേലി, വൈകുന്നേരം കണ്ടൽ ബ്രദേർസ് ഒരുക്കുന്ന ആഘോഷ വരവ്, സന്ധ്യക്ക് ശ്രീ പടിഞ്ഞാറിടത്ത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്ത്, താലപ്പൊലിയോട് കൂടിയ മടക്ക എഴുന്നള്ളത്ത്. മേള സാഗരം തീർക്കാൻ മലബാറിലെ പ്രശസ്ത വാദ്യ കലാകാരന്മാരായ കലാമണ്ഡലം ശിവദാസ്, പൊന്നരം സത്യൻ, സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ് തുടങ്ങിയവർ എത്തിച്ചേരും.
