മൂടാടി കെഎസ്ഇബി സെക്ഷനിലെ മൊകേരി കനാൽ പാലം ട്രാൻസ്ഫോമറിൻ്റെ സ്വിച്ച് ഓൺകർമം നിർവ്വഹിച്ചു

മൂടാടി: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ അനുവദിക്കപ്പെട്ട മൂടാടി കെഎസ്ഇബി സെക്ഷനിലെ മൊകേരി കനാൽ പാലം ട്രാൻസ്ഫോമറിൻ്റെ സ്വിച്ച് ഓൺകർമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ എം. പി അഖില അധ്യക്ഷത വഹിച്ചു.

മൂടാടി കെ എസ് ഇ ബി അസി. 18.90 ലക്ഷം രൂപയിൽ 480 മീറ്റർ HT ABC കേബിൾ വലിച്ച് 100 KVA ട്രാൻസ്ഫോർമറാണ് വോൾടേജ് ക്ഷാമമുള്ള ഈ ഭാഗത്ത് സ്ഥാപിച്ചത്. എൻജിനീയർ ദീപ്തി സ്വാഗതവും എം. കെ. ചന്ദു നന്ദിയും പറഞ്ഞു.
