KAAPA നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : KAAPA നിയമപ്രകാരം നാടുകടത്തിയ കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് വീട്ടിൽ ഹാഷിം (47)നെ KAAPA നിയമം ലംഘിച്ചതിനെതിരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ എത്തിയ വിവരം അറിഞ്ഞ് വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സജിഷിനോബ്, ASI ബിനീഷ്, CPO മാരായ അനീഷ്, ഷിബു എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
.

.
കോഴിക്കോട് നഗരത്തിലെ പലഭാഗങ്ങളിലും പ്രത്യേകിച്ച് ബീച്ച് ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ. ജി. ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 നവംബറിലാണ് പ്രതിയെ നാടുകടത്തിയത്.
.

.
പ്രതി വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയാണെന്നും, പ്രതിക്ക് 2019 ൽ ബ്രൌൺ ഷുഗർ വിൽപ്പന നടത്തിയതിന് NDPS Act പ്രകാരം വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കേസ്സ് നിലനിൽക്കെ ജാമ്യത്തിലിറങ്ങി 2024 ൽ വീണ്ടും വിൽപനക്കായി സുക്ഷിച്ച 529 ഗ്രാം കഞ്ചാവുമായും 1.940 ഗ്രാം മെത്താഫൈറ്റാമിനും സഹിതം വെള്ളയിൽ പോലീസ് പ്രതിയുടെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത് കൂടാതെ 2024 സെപ്തംബർ മാസം കോഴിക്കോട് ലിങ്ക് റോഡിൽ വെച്ച് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ ടൌൺ പോലീസ് 530 ഗ്രാം കഞ്ചാവ് സഹിതം വീണ്ടും പിടികുടുകയും ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.
