നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വെയ്ക്കുന്നതിലെ കാലതാമസത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വെയ്ക്കുന്നതിലെ കാലതാമസത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബില്ലുകളില്‍ ഒപ്പ് വെയ്ക്കുന്നതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയെ തുടര്‍ന്ന് കേരളം ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് എതിര്‍ത്തിരുന്നു.

രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതിയുടെ തീരുമാനം വരെ കാത്തിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കഴിഞ്ഞദിവസം 14 ചോദ്യങ്ങളുമായി രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് റഫറന്‍സ് പരിഗണിക്കുക.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനാപരമായ അധികാരം സംബന്ധിച്ച് രാഷ്ട്രപതി പ്രസിഡന്‍ഷ്യല്‍ റഫന്‍സ് സുപ്രീംകോടതിയില്‍ തേടിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നോട്ടീസ് അയച്ചിരുന്നു. കേരളവും തമിഴ്‌നാടുമാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനെ എതിര്‍ത്ത് ഹരജി നല്‍കിയത്.

