KOYILANDY DIARY.COM

The Perfect News Portal

 പണിമുടക്കിയ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടിയിൽ പണിമുടക്കിയ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് ഉത്ഘാടനം ചെയ്തു.
ഡി.എ. കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, കുറ്റമറ്റ രീതിയിൽ മെഡി സെപ്പ് നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ജീവനക്കാർ പണിമുടക്കി കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തിയത്.
വിശദീകരണ യോഗം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ് എം. അധ്യക്ഷത വഹിച്ചു. എം. ഷാജീവ് കുമാർ, കെ. സുരേഷ് ബാബു, പ്രദീപ് സായ് വേൽ, ലജീഷ് കുമാർ , വി. കെ സുധീഷ് കുമാർ , കെ. ലത, മജീദ് വി.കെ എന്നിവർ സംസാരിച്ചു.
Share news