അരിക്കൊമ്പൻ്റെ കഥ സിനിമയാകുന്നു

അരിക്കൊമ്പൻ്റെ കഥ സിനിമയാകുന്നു. ‘ഭൂമിയിലെ ഏറ്റവും കരുത്തേറിയ ശക്തി നീതിയാണ്’ എന്ന ടാഗോടെ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥയെഴുതുന്നത് സുഹെെൽ എം. കോയയാണ് ബാദുഷാ സിനിമാസിൻ്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിൻ്റെയും ബാനറിൽ ആണ് നിർമാണം. കേരളക്കരയിൽ ഒട്ടേറെ ആരാധകരാണ് ഇന്ന് അരിക്കൊമ്പനുള്ളത്.

സിനിമയെ കുറിച്ച് സംവിധായകൻ സാജിദ് യാഹിയ പ്രതികരിച്ചു. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെൻ്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനു വേണ്ടി അസൈൻ ചെയ്തിട്ടുണ്ട്. അതിൻ്റെ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട് അപ്ഡേറ്റുകൾ ഉടൻ ഉണ്ടാകും.

