KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നി​ഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.

രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

 

Share news