കൊയിലാണ്ടി ടൗണിൽ ദേശീയ പാതയിൽ കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി മണ്ണെടുത്തത് ഉടൻ നീക്കണം; കെ എം എ

കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം രൂക്ഷമാണ്. യാത്രക്കാർക്കും വാഹന ഗതാഗതത്തിനും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ലൈൻ ഇട്ട ഭാഗങ്ങളിൽ ചുവന്ന മണ്ണ് കൂമ്പാരമായി കിടക്കുകയാണ്. ഇതിന്റെ മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പൊടി ശല്യം ടൗണിലേക്ക് വരുന്ന ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

എത്രയും പെട്ടെന്ന് ഇത് നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി നൗഷാദ്, പി ചന്ദ്രൻ, ബാബു, സുകന്യ, അരുൺ കുമാർ, പ്രേമദാസൻ കെ കെ ഗോപാലകൃഷ്ണൻ, പി കെ മനീഷ്, അസീസ് ഗ്ലോബൽ പാർക്ക്, രമേശ് കുമാർ പി പി, ഉസ്മാൻ നാസർ കിഡ്സ് എന്നിവർ സംസാരിച്ചു.
