പൊതുജനാരോഗ്യരംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മഹത്തരം

കൊയിലാണ്ടി: വേൾഡ് ഫാർമസിസ്റ്റ് ഡേ ആചരിച്ചു. പൊതുജനരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം വിലപ്പെട്ടതും നമ്മുടെ ജനകീയാരോഗ്യത്തിൻ്റെ സുരക്ഷിതത്വത്തിന് ഏറെ അനിവാര്യമായതാണെന്നും മുൻ എം.എൽ.എ കെ. ദാസൻ അഭിപ്രായപ്പെട്ടു. മരുന്നുകളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ ഉപയോഗം ഉറപ്പാക്കുക, പൊതുജനാരോഗ്യത്തെ പിന്തുണയ്ക്കുക, താഴ്ന്ന വരുമാനമുള്ളവർക്ക് ചെലവ് കുറഞ്ഞ ആരോഗ്യസേവനം ലഭ്യമാക്കുക തുടങ്ങിയ പരമപ്രധാനമായ മൂല്യങ്ങളിൽ ഊന്നി നിന്നുകൊണ്ടd സേവനമനുഷ്ഠിക്കുന്ന ഫാർമസിസ്റ്റുകൾ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും കെ. ദാസൻ പറഞ്ഞു. ടി. സതീശൻ ആദ്ധ്യക്ഷത വഹിച്ചു.
.

.
വേൾഡ് ഫാർമസിസ്റ്റ് ഡേ യുടെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും, പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷനും, എൻജിഒ യൂനിയന്നും സംയുക്തമായി സംഘടിപ്പിച്ച ഫാർമസിസ്റ്റ് ഡേ ജില്ലാതല പരിപാടി കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തുടർന്ന് നടന്ന മരുന്നും പൊതുജനാരോഗ്യവും എന്ന സംവാദ പരിപാടിയിൽ പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.
.

.
സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗങ്ങളായ ടി.സതീശൻ, സജില. വി.കെ, എൻജിഒ യൂണിയൻ ജില്ലാ സ്ക്രട്ടറിയേറ്റ് അംഗം ജിതേഷ് ശ്രീധരൻ എം.പി, ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് എന്നിവർ സംസാരിച്ചു. അതുല്യ അഭി, അഭിനയ ടി.എം, അഖിന എൻ.കെ, സുലിഷ സജി, സുലനി ടി. എന്നിവർ അവതരിപ്പിച്ച ഫ്ലാഷ് മോബ് പൊതുജനങ്ങളെ ആകർഷിച്ചു. എം. ജീജീഷ് സ്വാഗതവും എസ്.ഡി സലീഷ് കുമാർ നന്ദിയും പറഞ്ഞു. രാഖില. ടി.വി, ഷഫീഖ് കൊല്ലം, അരുൺ രാജ് എ.കെ, റനീഷ് എ. കെ, സജിത കെ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
