KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം; തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹത്തിന് മുമ്പാകെ ആൻ്റിബയോട്ടിക്ക് റസിസ്റ്റൻസ് ബാക്ടീരിയയുടെ അപകടത്തെക്കുറിച്ചും മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഫാർമസിസ്റ്റുകളുടെ ശാസ്ത്രീയമായ ബോധവത്ക്കരണ ഇടപെടലുകൾ സമൂഹത്തിന് ഗുണപരമായി തീരുന്നുണ്ടെന്നും എം.എൽ എ പറഞ്ഞു.
ഫാർമസി കൗൺസിൽ എക്സിക്യുട്ടീവ്‌ മെമ്പർ ടി സതീശൻ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (KPPA), വിവിധ ഫാർമസി കോളേജുകൾ, സംയുകതമായി സംഘടിപ്പിച്ച പരിപാടിയിൽ അസിസ്റ്റൻഡ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. വിനയ ഒ. ജി, ഡോ. അൻജന ജോൺ, പ്രൊഫസർ രാജീവ് തോമസ്, ഡോ.  ഷൈമോൾ.ടി, ഹംസ കണ്ണാട്ടിൽ, മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വിദ്യാഭ്യാസ പരിപാടിയിൽ മഞ്ജു സി.എസ് (അസോ: പ്രൊഫസർ ഇൻ ഫർമസി Govt മെഡിക്കൽ കോളേജ്) ക്ലാസ്സെടുത്തു. ഫാർമ കൾചറൽ പ്രോഗ്രാമിന് നാസർ. പി പി, ജസ്‌ല പി പി എന്നിവർ നേതൃത്വം നൽകി. സ്വാഗത സംഘം കൺവീനർ ജയചന്ദ്രൻ പി സ്വാഗതവും എം. ജിജീഷ് നന്ദിയും പറഞ്ഞു.
Share news