അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023നോടനുബന്ധിച്ച് സെമിനാർ നടത്തി

കൊയിലാണ്ടി നഗരസഭാ കൃഷിഭവൻ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023നോടനുബന്ധിച്ച് സെമിനാർ നടത്തി. ഇ എം എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര ടീച്ചറുടെ അദ്ധ്യക്ഷതവഹിച്ചു.

കൊയിലാണ്ടി നഗരസഭയിലെ അംഗനവാടി കുട്ടികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി നടത്തിയ ബോധവൽക്കരണ സെമിനാറിൽ വിവിധ ഇനം ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുകയും അവ ഭക്ഷണത്തിൽ ഉൾപ്പെടുതേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റർ സ്‌പെഷലിസ്റ്റ് ഡോ. ദീപ്തി ക്ലാസെടുത്തു.

ഐ സി ഡി എസ് സൂപ്പർവൈസർ സബിത ആശംസയും കൊയിലാണ്ടി കൃഷി ഓഫീസർ വിദ്യ പി സ്വാഗതവും കൃഷി അസിസ്റ്റന്റ് അപർണ നന്ദിയും പറഞ്ഞു.
