KOYILANDY DIARY.COM

The Perfect News Portal

പന്തീരാങ്കാവ് പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

പന്തീരാങ്കാവ് പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ബ്ലൂകോര്‍ണര്‍ നോട്ടീസ് പ്രകാരം ഈ ആഴ്ചതന്നെ അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചേക്കും. ഇതിന് ശേഷമാവും തുടര്‍നടപടി സ്വീകരിക്കുക. കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഈ ആഴ്ച തന്നെ പെണ്‍കുട്ടിയെ കോഴിക്കോട് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. അതേ സമയം ബ്യുക്കോര്‍ണര്‍ നോട്ടിസ് പ്രകാരം വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടിന് പുറപ്പെടുവിക്കും.

അത്രസമയം രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും ചോദ്യം ചെയ്യല്‍ നീളുകയാണ്. പ്രതി രാഹുലിന്റെ അമ്മയുടെ ശാരീരികസ്ഥിതി പരിഗണിച്ചാണ് തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനം അന്വേഷണ സംഘം കൈക്കൊണ്ടിരിക്കുന്നത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപ്രക്ഷ 27 നാണ് കോടതി പരിഗണിക്കുക.

Share news