പഴയ തെരുവത്ത് റോഡ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ പഴയ തെരുവത്ത് റോഡ് രണ്ടാം ഘട്ടം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ ലത കെ. പി. അധ്യക്ഷത വഹിച്ചു. സുനിത സി. എം, ലതിക പുതുക്കുടി, പുതിയോട്ടിൽ രാഘവൻ, കെ. സദാനന്ദൻ, കെ. പി. രാജൻ എന്നിവർ സംസാരിച്ചു. 5 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി റോഡ് കോൺക്രീറ്റ് ചെയ്യാൻ വിനിയോഗിച്ചത്. ഒ. രഘുനാഥ് സ്വാഗതവും വി. കെ. മനോജ് നന്ദിയും പറഞ്ഞു.
