കാപ്പാട് കണ്ണൻകടവ് കടലിൽ കാണാതായ യുവാവിനുവേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ ആരംഭിക്കും

കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവ് കടലിൽ കാണാതായ ആളെ കിട്ടിയില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് യുവാവ് കടലിൽ ചാടിയതായി സംശയിക്കുന്നത്. ഉടൻ തന്നെ അഗ്നി രക്ഷാ സേനയും, നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും, ഇരുട്ടും, ശക്തമായ തിരമാലയും തെരച്ചിലിന് തടസ്സമായ തോടെ നിർത്തുകയായിരുന്നു. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ ആരംഭി ച്ചെങ്കിലുംകണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തി ഇന്നു രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കും.
