വയനാട് കുറുവാ ദ്വീപ്-ൽ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു

വയനാട്: ജില്ലയിൽ കുറുവാ ദ്വീപ് തുറക്കുന്നടോടെ 100% ടിക്കറ്റ് വർദ്ധനവ് വരുത്താനുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ തീരുമാനം ഹൈക്കോടതി വിധിക്ക് എതിരാണെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. തീരുമാനത്തിനെതിരെ ആർ എസ് പി വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജവഹർ അഷ്റഫ് കാട്ടിക്കുളം, മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ, കുഞ്ഞിമുഹമ്മദ്, സുബൈർ പിണങ്ങോട് എന്നിവർ സംസാരിച്ചു.
