പന്തലായനിയിൽ നവീകരിച്ച കുനിയിൽ – മുണ്ടപ്പുറം റോഡും. കാട്ടുവയൽ ഡ്രൈനേജും ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ നവീകരിച്ച പന്തലായനി കുനിയിൽ – മുണ്ടപ്പുറം റോഡും, പുതുതായി നിർമ്മിച്ച കാട്ടുവയൽ ഡ്രൈനേജും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ജനങ്ങൾക്ക് സമർപ്പിച്ചു. പ്രദേശവാസികളുടെ സഹകരണത്തിൽ നഗരസഭ 13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. എൻ.സി.സത്യൻ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.



