KOYILANDY DIARY

The Perfect News Portal

വിമത വിഭാഗം സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാക്കി

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമത വിഭാഗം പ്രതിഷേധം ശക്തമാക്കുന്നു. സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാരെ നിർബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ പരാതി. സംഘടനയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കി സുകുമാരൻ നായർ അധികാര കസേര ഉറപ്പിക്കുകയാണ്. സംഘടനയിൽ മാറ്റങ്ങളുണ്ടാക്കാൻ സുകുമാരൻ നായർക്ക് കഴിയില്ല. 
സുകുമാരൻ നായർ ആവശ്യപ്പെട്ടതനുസരിച്ച് താൻ രാജിവെക്കുവാൻ തയ്യാറായില്ല. അധികാരത്തിനായി പലരെയും വെട്ടി നിരത്തിയെന്നും ഇടുക്കി ഹൈറേഞ്ച് യൂണിയൻ വിമത വിഭാഗം പ്രസിഡണ്ട് ആർ മണികുട്ടൻ പറഞ്ഞു. നിയമ പോരാട്ടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ബോധ്യപ്പെട്ടു. അഴിമതി ആരോപണങ്ങൾക്ക് സുകുമാരൻ നായർ മറുപടി പറയുന്നില്ലെന്നും മണികുട്ടൻ പറഞ്ഞു. ചെറിയ ലോകമാണ് സുകുമാരൻ നായരുടേത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകൾ സമൂഹത്തിൽ പരിഹാസ്യമാകുന്നുവെന്നും അടിസ്ഥാനമില്ലാത്ത നിലപാടുകളാണ് സുകുമാരൻ നായർ എടുക്കുന്നതെന്നും മണിക്കുട്ടൻ ആരോപിച്ചു.