KOYILANDY DIARY

The Perfect News Portal

പ്രശസ്ത നടി ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു

തിരുവനന്തപുരം: പ്രശസ്ത നടി ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗായത്രി വർഷ ഫാസിസ്റ്റ് വർഗീയതക്കെതിരെയുള്ള സാംസ്കാരിക ഇടപെടലുകളിൽ മുൻപന്തിയിലുണ്ട്.

മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഗായത്രി വർഷ കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണങ്ങളും, സാംസ്കാരിക ഇടപെടലുകളും വെറുപ്പിന്റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ജീർണ്ണത നിറഞ്ഞു നിൽക്കുന്ന സൈബർ ആക്രമണങ്ങൾ.

 

തൊഴിലിനെയും, സർഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ മനുഷ്യവിരുദ്ധരുടെനീക്കം അതി നിന്ദ്യമാണെന്നും പ്രസിഡണ്ട് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ പറഞ്ഞു. ജീവിതത്തിന്റെ സകല സന്ദർഭങ്ങളിലും മനുഷ്യ സ്നേഹം ഉയർത്തി പ്പിടിക്കുന്ന സമരമുഖങ്ങളുടെ നേതൃനിരയിൽ ഗായത്രി വർഷയുണ്ട്.

Advertisements

 

പ്രതിഭാശാലിയായ ഈ കലാകാരിയെ നിന്ദ്യമായ സൈബർ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവർ മൂഡസ്വർഗത്തിലാണ്. ജനാധിപത്യ മതേതര വിശ്വാസികൾ ഗായത്രി വർഷക്കൊപ്പം ധീരതയോടെ നിൽക്കും. ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ സർഗാത്മക പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.