കൊയിലാണ്ടി നഗരസഭ യുഡിഎഫ് കമ്മിറ്റി നടത്തിയ ജാഥ സമാപിച്ചു
കൊയിലാണ്ടി നഗരസഭയിൽ എൽഡിഎഫ് ദുർഭരണമാണെന്നാരോപിച്ച് UDF നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജന മുന്നേറ്റ പദയാത്ര സമാപിച്ചു. 26, 27 തിയ്യതികളിലായി നടന്ന യാത്രയുടെ സമപാന സമ്മേളനം യൂത്ത് കോൺഗ്രസ്സ് ദേശിയ സെക്രട്ടറി കെ. എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പി. രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, അൻവർ ഇയ്യഞ്ചേരി, കെ.പി. വിനോദ് കുമാർ, അഡ്വ. കെ.വിജയൻ, എ. അസ്സീസ്, വി.വി. സുധാകരൻ, കെ.യം. നജീമ്പ്, വി.ടി. സുരേന്ദ്രൻ, തൻഹീർ കൊല്ലം, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവർ സംസാരിച്ചു.



